കടമായി പൊറോട്ടയും ബീഫും നൽകിയില്ല; കൊല്ലത്ത് ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് യുവാവിന്റെ പ്രതികാരം

കൊല്ലത്ത് പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിനാൽ ഹോട്ടലിലെ ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരിയിട്ടു. കൊല്ലം പൊരീക്കൽ സ്വദേശികളായ രാധയും മകനായ തങ്കപ്പനും നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് ഈ പ്രതികാര സംഭവം നടന്നത്. സംഭവത്തിൽ പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്

ബുധനാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിൽ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കടയുടമ ആദ്യകച്ചവടം നടന്നില്ലെന്നും കുറച്ചുനേരം കാത്തിരിക്കാനും അനന്തുവിനോട് ആവശ്യപ്പെട്ടു.

ALSO READ:പ്രതിപക്ഷത്തെ ലക്ഷ്യംവച്ചുള്ള ഇ ഡി റെയ്ഡുകൾ ആവർത്തിക്കുന്നു; തൃണമൂൽ മന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ ഇ ഡി റെയ്ഡ്

കൂടാതെ മുൻപ് ഇയാൾ ഇവിടെ നിന്ന് കഴിച്ച ആഹാരത്തിന്റെ പണം കൂടി ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ഹോട്ടലിലെ പൊറോട്ടയിലും ബീഫ് കറിയിലും മണ്ണ് വാരിയിടുകയായിരുന്നു. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News