തുറമുഖ വകുപ്പിനായി 3000 കോടി; പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ വരുന്നു

തുറമുഖ മേഖലയിലൂടെ കേരളത്തിന്റെ വ്യവസായ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കാഴ്ചപ്പാടാണ് ഈ ബജറ്റ് മുന്നോട്ടുവച്ചിരിക്കുന്നതെന്ന് തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖം മെയ് മാസം തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ക്ക് വേണ്ടിയും തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുറമുഖവകുപ്പിനായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുക. ഇതില്‍ 2024-25 ധനകാര്യ വര്‍ഷത്തേയ്ക്ക് 500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് പ്രൊജക്ടുകള്‍ക്ക് നീക്കി വച്ചിരിക്കുന്നതിന് പുറമെയാണിത്.

ALSO READ:  അടുത്ത രണ്ട് വർഷത്തിനകം പതിനായിരം കോടിയുടെ ഭവന നിർമാണങ്ങൾ ലൈഫ് മിഷൻ വഴി നടത്തും: മന്ത്രി എം ബി രാജേഷ്

ടൗണ്‍ഷിപ്പുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണശാലകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ഡെവലപ്മെന്റ് സോണുകള്‍ സൃഷ്ടിക്കുവാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി മലയാളി ഉള്‍പ്പെടുന്ന സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാകും സ്പെഷ്യല്‍ ഡെവലപ്മെന്റ് സോണുകള്‍ സൃഷ്ടിക്കുക. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സാധ്യതയുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അന്തര്‍ദേശീയ നിക്ഷേപസംഗമം 2024-25 തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ALSO READ: ജാര്‍ഖണ്ഡില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; ബിജെപിക്ക് രൂക്ഷ വിമര്‍ശനം

വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കൂടി ലഭ്യമാവുന്ന പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം മേഖലയില്‍ അതിദരിദ്രര്‍ എന്ന് കണ്ടെത്തിയ കുടുംബങ്ങളെ പ്രത്യേക പരിഗണന നല്‍കി ദാരിദ്ര്യ മുക്തരാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുവാനും, പ്രദേശവാസികളുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകള്‍ അഞ്ചുവര്‍ഷംകൊണ്ട് നിര്‍മാര്‍ജനം ചെയ്യുന്ന തരത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുവാനും ബജറ്റ് വിവഭാവനം ചെയ്യുന്നുണ്ടന്ന് മന്ത്രി പറഞ്ഞു. മത്സ്യമേഖലയില്‍ ഉയര്‍ന്നുവരുന്ന ആധുനിക തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇതിനായി കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് ഉപയോഗിക്കുന്നതോടൊപ്പം സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News