
പോർച്ചുഗൽ എന്ന രാജ്യം ഒരു ഫുട്ബോൾ ടൂർണമെന്റിൽ 2024 വരെ ഫൈനലിൽ എത്തിയിരുന്നില്ല. അന്ന് ഒരു 19-കാരൻ നേടിയ ഗോളിലായിരുന്നു പോർച്ചുഗൽ ആദ്യം ഒരു ഫൈനലിൽ എത്തുന്നത്. ഇപ്പോൾ ആ 19-കാരന് 40 വയസായിരിക്കുന്നു വീണ്ടും ആ കാലുകളിൽ നിന്ന് പിറന്ന ഗോളിൽ പോർച്ചുഗലിന് മറ്റൊരു ഫൈനൽ പ്രവേശനം.
യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ തോൽപ്പിച്ചത്. റൊണാൾഡോയുടെ വകയായിരുന്നു പോർചുഗലിന്റെ വിജയ ഗോൾ. ഗോൾ രഹിത ആദ്യ പകുതി. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിർട്സിലൂടെ 40-ാം മിനിറ്റിൽ ജർമനി മുമ്പിലെത്തി.
Also Read: ‘ഈ സാലാ കപ്പ് നംദേ!’; ആർ സി ബിക്ക് കന്നി കിരീടം
കൺസെയ്‌സാവോയിലൂടെ 63-ാം മിനിറ്റിൽ സമനില പിടിച്ച പോർച്ചുഗലിനെ 68-ാം മിനിറ്റിലെ ഗോളിലൂടെ റൊണാൾഡോ ഫൈനലിൽ എത്തിക്കുകയായിരുന്നു. നുനോ മെൻഡിസ് നൽകിയ ക്രോസ് വലയിലെത്തിച്ചായിരുന്നു റൊണാൾഡോയുടെ വിജയ ഗോൾ.
സ്‌പെയ്‌നും ഫ്രാൻസും തമ്മിലുള്ള മറ്റൊരു സെമി മത്സരം ഇന്ന് അർധരാത്രി നടക്കും. ഈ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ പോർച്ചുഗലിനെ നേരിടുന്നത്.
The match-winner for Portugal 🤩🇵🇹#NationsLeague pic.twitter.com/WOmcICJwTU
— UEFA EURO (@UEFAEURO) June 4, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here