
യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി പോർച്ചുഗൽ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾ സ്വന്തമാക്കിയാണ് വിജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളുക് രണ്ട് ഗോൾ വീതം സ്വന്തമാക്കി സമനില പാലിച്ചതോടെയാണ് മത്സരം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടുവരെ എത്തിയത്. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം വല കുലുക്കി. എന്നാൽ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. പോർച്ചുഗലിന്റെ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.
ALSO READ: നെയ്മർ ജൂനിയറിന് കൊവിഡ് സ്ഥിരീകരിച്ചു
ജയത്തിന് പിന്നാലെ ആനന്ദ കണ്ണീരണിഞ്ഞ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. പോർച്ചുഗലിനായി റൊണാൾഡോയുടെ മൂന്നാം കിരീടമാണിത്. 2016ലെ യൂറോ കപ്പും 2019ലെ നേഷൻസ് ലീഗും പോർച്ചുഗൽ ജയിച്ചിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിലെ റൊണാൾഡോയുടെ ഗോൾ നേട്ടം 138 ആയി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here