E30 പെട്രോൾ കൊണ്ടുവരാൻ കേന്ദ്രം; പണി കിട്ടും വാഹനങ്ങൾക്ക്, മൈലേജും കുറയും‍

Petrol

E20 ഇന്ധനങ്ങളെന്താണ് എന്ന് അറിയുമായിരിക്കുമല്ലോ. പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോള്‍ കലർത്തിയിട്ടുള്ള ഇന്ധനങ്ങളെയാണ് E20 ഇന്ധനങ്ങളെന്ന് പറയുന്നത്. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 200 മില്ലി എഥനോള്‍ ബ്ലെന്‍ഡ് ചെയ്തിരിക്കും. 2030 ലാണ് ഇന്ത്യയൊട്ടാകെ സമ്പൂർണ E20 ഇന്ധനം എത്തിക്കാൻ സർക്കാർ ല​ക്ഷ്യമിട്ടിരുന്നത്. എന്നാൽ 2025 ൽ തന്നെ ലക്ഷ്യത്തിലെത്തുകയുണ്ടായി .

പരിസ്ഥിതി സുസ്ഥിരതാ ലക്ഷ്യത്തിനും അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ഇന്ധനം ഉപയോ​ഗിക്കാൻ സർക്കാർ നിഷ്കർഷിക്കുന്നത്. ഇനി 2030 എത്തുമ്പോഴേക്കും E30 ഇന്ധനമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതായത് ഇന്ധനത്തിന്റെ 30 ശതമാനം എഥനോൾ ആയിരിക്കും.

Also Read: ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഏതാണ് ? നിങ്ങള്‍ വിചാരിച്ചതൊന്നുമല്ല ഗയ്‌സ് !

പക്ഷെ പെട്രോളിൽ എഥനോളിന്റെ അളവ് കൂടുന്നത് പെട്രോൾ വാഹന ഉടമകളെ സംബന്ധിച്ച് ഒരു ശുഭകരമായ വാർത്തയല്ല. E30 ഇന്ധനത്തിനനുയോജ്യമായ വാഹനം അല്ല എങ്കിൽ എഞ്ചിന്‍ കാര്യക്ഷമതയെയും ഇന്ധനക്ഷമതയേയും ഇത് വിരുദ്ധമായ രീതിയിൽ ബാധിക്കും. ഇന്ധന ടാങ്കുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍, ഫ്യുവല്‍ ലൈനുകള്‍ എന്നിവയ്ക്ക് പെട്ടന്ന് കേടുപാടുകൾ വരാനും E30 ഇന്ധനം കാരണമാകും. E30 പെട്രോള്‍ നിലവിലുള്ളതും പഴയതുമായ പെട്രോൾ വാഹന ഉപയോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്ന തീരുമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News