കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ്; ഉത്തര കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: കെ എസ് ഇ ബി

kakkayam hydro electric power project

കക്കയം ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച രാവിലെ മുതൽ വൈദ്യുതോത്പാദനം നിർത്തിവച്ചിരിക്കുകയാണ്. ഇതിനാൽ ഉത്പാദനത്തിൽ 150 മെഗാവാട്ടിൻ്റെ കുറവാണ് ആകെ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ 24.04.2025 മുതൽ 26.04.2025 വരെ ഉത്തര കേരളത്തിൻ്റെ ചില ഭാഗങ്ങളിൽ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Also Read: അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വിവാദ ഉത്തരവ്; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശം

വെള്ളിയാഴ്ച വൈകീട്ടോടെ തകരാർ പരിഹരിച്ച് വൈദ്യുതോത്പാദനം പുനസ്ഥാപിക്കാനാണ് പരിശ്രമിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമിക്കുകയാണ്.

Also Read: ‘മതസാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉയർത്താൻ നമുക്ക് കഴിയണം’: മുഖ്യമന്ത്രി

വൈദ്യുതി ആവശ്യകത കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണം ഒഴിവാക്കാനാകുമെന്നും ആയതിനാൽ വൈകുന്നേരം 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെ എസ് ഇ ബി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News