വരണ്ട ചർമ്മം ഉണ്ടാകുനുള്ള സാധ്യതകൾ ഇതൊക്കെയാണ്; ഈ ഫേസ്‌പാക്ക് ഉപയോഗിക്കൂ…

ചർമ്മപ്രശ്നങ്ങളുണ്ടാകുന്നതിന് പ്രധാന പങ്ക്‌ ജീവിതശൈലി, ചുറ്റുപാടുകൾ, വാർദ്ധക്യം തുടങ്ങിയവയ്ക്കുണ്ട്. ആരോഗ്യ സംബന്ധമായ പ്രശനങ്ങളും ഇതിൽ പെടും.

പ്രത്യേകിച്ച് തണുപ്പ് കാലത്ത് വരണ്ട ചർമ്മമാന് ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നം. മുഖക്കുരുവും ചർമ്മപ്രശ്നത്തിൽ മുന്നിലാണ്. ചർമ്മത്തെ വരണ്ടതാക്കുന്നതിൽ തണുത്ത കാലാവസ്ഥ, ചില സോപ്പിന്റെ ഉപയോ​ഗം, സൂര്യാഘാതം, ചൂടുവെള്ളം ഉപയോഗിച്ചുള്ള കുളി എന്നിവയൊക്കെ ഉൾപ്പെടും.

ALSO READ: ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല, ഇങ്ങനെ പരീക്ഷിച്ചാൽ….

പ്രായഭേദമന്യേ സ്ത്രീകളെ സ്ത്രീകളെ ബാധിക്കുന്ന സാധാരണ ചർമ്മ രോഗമാണ് മുഖക്കുരു. മുഖക്കുരുവിന്റെ പ്രധാന കാരണങ്ങൾ ഹോർമോൺ വ്യതിയാനങ്ങൾ, ആർത്തവം, ഗർഭധാരണം, ആർത്തവവിരാമം എന്നിവഎല്ലാമാണ് എന്ന് വിദഗ്ധർ പറയുന്നു. ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് തുടങ്ങിയ ചർമ്മപ്രശ്നങ്ങളും ചിലരിൽ കണ്ടുവരുന്നുണ്ട്.

പെട്ടെന്നുള്ള ഭാരക്കുറവും ഗർഭകാലത്തും സ്ത്രീകളിൽ സ്ട്രെച്ച് മാർക്കുകൾ സാധാരണയായി കണ്ടുവരാറുണ്ട്. ഈ അവസരത്തിൽ ചർമ്മത്തിൽ പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള വരകൾ പ്രത്യക്ഷപ്പെടാം. സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷപ്പെടുന്നത് അടിവയർ, സ്തനങ്ങൾ, തുടകൾ എന്നിവിടങ്ങളിലാണ്.

ALSO READ: ചര്‍മ്മം മൃദുവാക്കാന്‍ നല്ലത് ശുദ്ധജലം

വരണ്ട ചർമ്മക്കാർക്ക് എപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന ഫേസ് പാക്ക്;

2 ടീസ്പൂൺ അവാക്കാഡോ പേസ്റ്റും 1 ടേബിൾസ്പൂൺ തേനും 1 ടീസ്പൂൺ തൈരുമാണ് അത്യാവശ്യം വേണ്ട ചേരുവകൾ. ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച ശേഷം മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മുതൽ 20 മിനിറ്റിനു ശേഷം ഉണങ്ങിയ പാക്ക് തണുത്ത വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും അടങ്ങിയ പ്രകൃതിദത്ത ഘടകമാണ് ഈ മൂന്ന് ചേരുവകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here