എല്ലാം ഇനി ഞൊടിയിടയിൽ; പോസ്റ്റ് ഓഫീസ് നിക്ഷേപക‍‍‌ർക്ക് സന്തോഷിക്കാം, പുതിയ മാറ്റം ഇങ്ങനെ

post office

വരുമാനത്തിന്റെ നിശ്ചിത ഭാ​ഗം ഭാവിയിലേക്ക് കരുതിവയ്ക്കുന്നവരിലേറെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. ഉയർന്ന പലിശയും കൂടുതൽ സുരക്ഷിതത്വവും പ്രധാനം ചെയ്യുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖകളിൽ പോകുന്നത് ചിലർക്കെങ്കിലും എപ്പോഴും നടന്നെന്ന് വരില്ല. എന്നാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ഇനി ഓൺലൈനായി പുതുക്കാമെന്ന മാറ്റമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ പോസ്റ്റ് ഇന്റ‍‍‌ർനെറ്റ് ബാങ്കിം​ഗ് ഉപയോ​ഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകാൻ പോകുന്നത്.

also read: ബോധക്ഷയം പ്രവചിക്കുന്ന സ്മാർട്ട് വാച്ച് ! അതിശയിപ്പിക്കാനൊരുങ്ങി സാംസ​ങ്

പിപിഎഫ് , സീനിയർ സിറ്റിസൺ സേവിങ്‌സ് സ്കീം എന്നീ നിക്ഷേപ പദ്ധതികളിൽ ചേർന്നിട്ടുള്ളവർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി അവകാശികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്കായി പേര് അച്ചടിച്ച പേഴ്സണലൈസ്ഡ് ചെക്ക് ബുക്കുകളും ഇന്ത്യ പോസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ആർഡി നിക്ഷേപകർക്കും ഇത് വലിയ ഉപകാരമാകും.മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ മാസവരുമാനം കൈപ്പറ്റാൻ ഇനി പോസ്റ്റ് ഓഫീസുകളിൽ പോയി ക്യൂ നിൽക്കേണ്ടി വരില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. തിരക്കേറിയ ബ്രാഞ്ചുകളിൽ നേരിട്ട് പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ ഇത് സഹായിക്കും.

പുതിയ സേവനങ്ങൾ ലഭിക്കാൻ

പോസ്റ്റ് ഓഫീസിന്റെ പുതിയ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക. പിപിഎഫ്, എസ്‌സിഎസ്എസ് അക്കൗണ്ടുകളിൽ മാറ്റങ്ങൾ വരുത്താൻ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാണ്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ പുതിയ ചെക്ക് ബുക്കുകൾ ലഭിക്കും. ഇത് ഭാവിയിൽ ക്ലെയിം നടപടികൾ വേഗത്തിലാക്കാനും വീട്ടിലിരുന്ന് തന്നെ വലിയ നിക്ഷേപങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനും സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News