
.ഷബീറലി കെ

ഈ ഫോട്ടോ കണ്ടത് ഓര്‍ക്കുന്നുണ്ടോ നിങ്ങള്‍? രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തില്‍ വന്നാല്‍ ഏതെങ്കിലും ബേക്കറിയില്‍ ഓടികയറി വടയോ പപ്‌സോ എടുത്ത് കഴിച്ച് അടുത്ത മിനുട്ടില്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക്, എക്‌സ് അടക്കമുള്ള എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും കോണ്‍ഗ്രസിന്റെ എല്ലാം ഔദ്യോഗിക പ്ലാറ്റുഫോമുകളിലും നിമിഷനേരം കൊണ്ട് പോസ്റ്റ് ചെയ്ത് വൈറലാക്കുന്നതാണ് പതിവ്. ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രം ഉത്തരേന്ത്യയിലെ സകല ക്ഷേത്രങ്ങളില്‍ കയറിയിറങ്ങുന്നവരാണ് രണ്ടു പേരും. ഇതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ.
ALSO READ: ഗോകുലം ഗോപാലന്‍ ഇ ഡി ഓഫീസില്‍ ഹാജരായി; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
എന്നാല്‍ ഇതേ പ്രിയങ്ക മാര്‍ച്ച് 29 ന് മലപ്പുറം ജില്ലയില്‍ പാണക്കാട് തറവാട്ടില്‍ തങ്ങളുടെ ക്ഷണം സ്വീകരിച്ച് നോമ്പുതുറക്കു വന്നിരുന്നത് ലീഗുകാര്‍ പ്രചരിപ്പിച്ച് നാം എല്ലാവരും കണ്ടതാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധി പാണക്കാട് വന്ന് നോമ്പ് തുറ സത്കാരത്തില്‍ പങ്കെടുത്തതിന്റെ ഫോട്ടോയോ വീഡിയോയോ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളിലെവിടെയെങ്കിലുമോ കോണ്‍ഗ്രസിന്റെ ഒദ്യോഗിക പേജുകളിലോ ഇതുവരെ പോസ്റ്റിയിട്ടില്ല എന്നാല്‍ കുഞ്ഞാപ്പയടക്കമുള്ള ലീഗ് നേതാക്കള്‍ നല്ല ബീജിഎം എല്ലാം ഇട്ട് പ്രിയങ്ക പാണക്കാട് വരുന്നതും ഈന്തപ്പഴം തൊട്ടുനുണയുന്നതടക്കം വന്ന് പോകുന്നതുവരെയുള്ള വീഡിയോയും റീല്‍സുമെല്ലാം ഇട്ടിട്ടുമുണ്ട്. അന്നേ ദിവസം ആ സത്കാരത്തിന് മുമ്പും പിമ്പും പ്രിയങ്ക മലപ്പുറത്ത് പങ്കെടുത്ത സകല പരിപാടികളുടേയും നിരവധി ഫോട്ടോകള്‍ പതിവ്‌പോലെ പോസ്റ്റിയിട്ടുമുണ്ട്. എന്നാല്‍ അതിനും രണ്ട് ദിവസം മുമ്പ് പുല്‍പ്പള്ളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ വിവിധ പോസിലുള്ള ഏഴെട്ട് ഫോട്ടോകള്‍ പോസ്റ്റാന്‍ മറന്നിട്ടുമില്ല.
സകല ബേക്കറികളിലും കയറിയിറങ്ങി സെറ്റിട്ട് ഫോട്ടോഷൂട്ട് നടത്തി പ്രചരിപ്പിക്കുന്ന ആങ്ങളയും പെങ്ങളും എന്തേ പാണക്കാട് പോലെ രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാമുദായിക നേതാവിന്റെ വീട്ടില്‍ വന്ന് മുസ്ലീം സമുദായത്തിന്റെ ഏറെ പ്രാധാന്യമുള്ള ചടങ്ങുകളിലൊന്നായ റംസാന്‍ സത്കാരത്തില്‍ പങ്കെടുത്തത് മാത്രം പങ്കുവെയ്ക്കാതിരുന്നു എന്ന് നിങ്ങളാരെങ്കിലും കൗതുകത്തിനെങ്കിലും ചിന്തിച്ചിട്ടുണ്ടോ ചിന്തിക്കണം അപ്പോഴാണ് വഖഫ് ചര്‍ച്ച നടന്നപ്പോള്‍ പാര്‍ലമെന്റിലുണ്ടായിട്ടും പ്രതിപക്ഷ നേതാവായിരുന്നിട്ട് കൂടി രാഹുല്‍ ഗാന്ധി വാ തുറക്കാതിരുന്നതിന്റെയും ന്യൂനപക്ഷ വോട്ട് ഭൂരിപക്ഷമുള്ള വയനാടുപോലൊരു മണ്ഡലത്തില്‍ നിന്ന് ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷവുമായി പാര്‍ലമെന്റിലേക്ക് പോയ പ്രിയങ്കാ ഗാന്ധി ആ ദിവസം സഭയില്‍ പോലും കയറാതെ മുങ്ങിയതിന്റെ പിന്നിലേയും കഥ നിങ്ങള്‍ക്ക് മനസ്സിലാകൂ. ഇവന്‍മാരെ രണ്ട് പേരെയും വെച്ചാണ് പോലും നാം ഹിന്ദുത്വ പൊളിട്രിക്‌സിനെതിരെ ന്യൂനപക്ഷ സംരക്ഷണത്തിന് യുദ്ധം നയിക്കേണ്ടത്.
ഇനി സ്വന്തം മണ്ഡലത്തില്‍ വന്നാല്‍ പോലും മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ പോലും സാധ്യത കുറവാണ്. മലപ്പുറം ജില്ലക്ക് ഇങ്ങനെ ഒരു മുസ്ലീം ബ്രാന്റ് നല്‍കിയത് വെള്ളാപ്പളളിയോ സംഘപരിവാറോ ആയിരുന്നില്ലല്ലോ. മലപ്പുറത്തെ മുസ്ലീംങ്ങള്‍ക്കായി നമ്പൂതിരിയുണ്ടാക്കിയ കുട്ടിപ്പാക്കിസ്ഥാന്‍ എന്ന് ആദ്യമായി വിളിച്ചതും മലപ്പുറത്തിനെതിരെ ജനസംഘത്തെ കൂട്ടി തെരുവിലിറങ്ങിയതും കേരള ഗാന്ധിയെന്ന് കോണ്‍ഗ്രസ്സുകാര്‍ വിളിക്കുന്ന കെ കേളപ്പന്‍ കെ പി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഈ പറഞ്ഞ രാഹുലിന്റെയും പ്രിയങ്കയുടെയും കോണ്‍ഗ്രസ്സായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here