കഥാപാത്രമല്ല ജീ കേന്ദ്രമന്ത്രിപദം, അതില്‍ നിന്നിറങ്ങി വരൂ…; മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തിന് പിന്നാലെ വൈറലായി ഈ പഴയ പോസ്റ്റ്!

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി, ജനങ്ങളുടെ ശബ്ദമായി മാറേണ്ടപ്പോള്‍, അവര്‍ക്കായി നിലകൊള്ളമെന്നുള്ള കാര്യം ചിലപ്പോഴൊക്കെ മറന്നുപോകുകയാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. ജബല്‍പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കൈരളി ചാനലിന്റെ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ പേജുകള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍, സാധാരണക്കാര്‍ ചോദിക്കുന്നത് ഇങ്ങനെയാണോ ഒരു കേന്ദ്രമന്ത്രി പ്രതികരിക്കേണ്ടതെന്നാണ്. ഈ സാഹചര്യത്തിലാണ് മുമ്പ് മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാറിനോട് ഒരു ഇന്റര്‍വ്യൂവിനിടയില്‍ പൊട്ടിത്തെറിച്ച സുരേഷ് ഗോപിയെ കുറിച്ച് നസീര്‍ ഹുസൈന്‍ കിഴക്കേടത്തെന്ന ബ്ലോഗര്‍ എഴുതിയ നാലുവര്‍ഷം മുമ്പുള്ളൊരു പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുന്നത്.

ALSO READ: ഐഫോണ്‍ ക്രേസ് ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; 24കാരന് സംഭവിച്ചത് അറിയണം!

അദ്ദേഹത്തിന്റെ പോസ്റ്റിലെ ഒരു ഭാഗം ഇങ്ങനെയാണമ് സുരേഷ് ഗോപി നികേഷ് കുമാറിന്റെ നേരെ ‘Don’t try to play the fool with me Nikesh’ എന്ന് ഇംഗ്ലീഷില്‍ പൊട്ടിത്തെറിക്കുന്ന ഇന്റര്‍വ്യൂ വീഡിയോ ഒന്നുകൂടി കണ്ടുനോക്കുക. നിങ്ങള്‍ സുരേഷ് ഗോപിയെ ആണോ അതോ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന കഥാപാത്രത്തെ ആണോ കാണുന്നത്? സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ ഇന്റര്‍വ്യൂ ഏതോ മഹാകാര്യമായി അവതരിപ്പിക്കുന്നുണ്ട്. പക്ഷെ അവിടെയുള്ള വോട്ടര്‍മാര്‍ ദയവായി ശ്രദ്ധിക്കുക. നിങ്ങള്‍ ഇയാളെ തിരഞ്ഞെടുക്കുക ആണെങ്കില്‍, പൗരത്വ ബില്ലിനെ കുറിച്ചോ , പെട്രോള്‍ വില വര്‍ദ്ധനവിനെ കുറിച്ചോ മറ്റോ പരാതി പറയാന്‍ ഇയാളുടെ അടുത്ത് പോയാല്‍ , നിങ്ങളുടെ എംഎല്‍എ സുരേഷ് ഗോപി ആയിരിക്കില്ല, മറിച്ച് ഭരത് ചന്ദ്രന്‍ കജട ആയിരിക്കും രോഷത്തോടെ ഇംഗ്ലീഷില്‍ കത്തിക്കയറി നിങ്ങളെ സ്വീകരിക്കുക. സ്വന്തം നിയോജകമണ്ഡലത്തില്‍ ജയിപ്പിച്ചു വിട്ട എംഎല്‍എ യോട് പോലും സംസാരിക്കാന്‍ അവസരം ഇല്ലാത്ത ആളുകളായി മാറണോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.

ALSO READ: വിവാദ ബില്ലുകളടക്കം പാസാക്കി; ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സിനിമയിലെ സൂപ്പര്‍താരമായ അദ്ദേഹം, വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ചെയ്ത കഥാപാത്രത്തില്‍ നിന്നും അതേ മാനറിസങ്ങളിലും ഇറങ്ങിവരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭിപ്രായം. മാത്രമല്ല ഓര്‍മയുണ്ടോ ഈ മുഖമെന്ന പ്രശസ്തമായ സിനിമാ ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് നിങ്ങളരാ.. ങ്ങേ.. എന്ന മാധ്യമങ്ങളോടുള്ള ചോദ്യത്തിന്റെ ശൈലിയും. വിമര്‍ശനങ്ങള്‍ കനക്കുമ്പോള്‍ അതില്‍ മറുപടി പറയാതെ മൗനത്തിലാണ് മന്ത്രി. പക്ഷേ അപ്പോഴും ഒരു സ്‌ക്രിപ്റ്റ് റൈറ്ററില്ലാതെ രാഷ്ട്രീയത്തില്‍ കഥാപാത്രമായി തന്നെ ജീവിക്കുകയാണ് അദ്ദേഹമെന്ന് പറയേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News