തപാല്‍ വോട്ട് സൗകര്യം ഇനി 85 വയസ്സിന് മുകളിലുള്ളവര്‍ക്ക്

80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് സൗകര്യം നല്‍കിയിരുന്നത്.എന്നാല്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഇത് ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

ALSO READ : ‘തെറ്റായ പ്രവണതയെ സിപിഐഎം അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നത്.

ALSO READ : ‘റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം’: മന്ത്രി ജി ആര്‍ അനില്‍

ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനകം അപേക്ഷ നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News