
സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുചെയ്യാനാകാതെ ആശയക്കുഴപ്പത്തിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ. പല സ്ഥലത്തും വോട്ടുചെയ്യാനുള്ള ബാലറ്റ് പേപ്പർ എത്തിയില്ല. വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യമെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റൽ വോട്ടിങ്ങിനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വലഞ്ഞത്.
ബാലറ്റ് പേപ്പർ ലഭിക്കാതെ പലരും മടങ്ങി പോകുന്ന സാഹചര്യമാണുള്ളത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും അങ്കണവാടി ടീച്ചർമാർക്കും വോട്ട് ചെയ്യുന്നതിനുള്ള സന്ദേശവും എത്തിയിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കിയെന്നും വോട്ടെടുപ്പ് കഴിഞ്ഞാലും തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
അതേസമയം ബാലറ്റ് കിട്ടാത്തതിനാൽ ചിലയിടങ്ങളിൽ കളക്ഷൻ സെൻ്ററുകളിൽ വാക്കേറ്റം ഉണ്ടായി. ജീവനക്കാരുടെ വോട്ട് നിഷേധക്കാനുള്ള നീക്കമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.
അതോടൊപ്പം മുഴുവൻ ജീവനക്കാർക്കും വോട്ടവകാശം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടിയിലേക്ക് പോകുമെന്ന് എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

