‘കെ സി വേണു​ഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ

wayand poster

രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും എതിരെ വയനാട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണു ​ഗോപാൽ നിങ്ങളുടെ ബാ​ഗ് ബിയറർ അല്ലെങ്കിൽ ബാ​ഗ് തൂക്കിയായിരിക്കും എന്നാണ് പോസ്റ്ററിൽ ഉള്ളത്.

വയനാടിനെ മറക്കരുത് അടുത്ത അമേത്തിയാകുമെന്നും നിങ്ങൾക്ക് ഇനിയും വയനാട് ആവശ്യമാണെന്നും പോസ്റ്ററിൽ പറയുന്നു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ആലോചിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നു കൊണ്ടിരിക്കുന്നത്.

Also read: ‘കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത്; വയനാട് അടുത്ത അമേഠി ആകും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്റർ

ഓരോ വിഭാഗത്തിനും അവരുടെ നേതാവ് മുഖ്യമന്ത്രിയാകണമെന്നാണ് ആവശ്യം അതിൻ്റെ ഭാഗമായാണ് ഇതും നടന്നിരിക്കുന്നത്. കെ സി വേണുഗോപാലിന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയുണ്ട്. എന്നാൽ വി ഡി സതീശൻ രമേശ് ചെന്നിത്തല വിഭാഗങ്ങൾക്ക് കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെതിരെ വലിയ എതിർപ്പാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News