ഷാഫിയുടെ ഏകാധിപത്യം അവസാനിപ്പിക്കണം, പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ പാലക്കാട്‌ നഗരത്തിൽ പോസ്റ്ററുകൾ. ജില്ലാ പ്രസിഡന്റ്‌ ടി.എച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘ഷോഫി’ഫാൻസ്‌ പാലക്കട്ടെ കോൺഗ്രസിന് ബാധിച്ച കാൻസർ എന്നും പോസ്റ്ററിൽ പറയുന്നു.
മതം പരിചയാക്കി ഷാഫി വ്യക്തിഗത നേട്ടം കൈവരിച്ചെന്നും വിമർശനമുണ്ട്. ജില്ലാ പ്രസിഡന്റ് ടി.എച്ച് ഫിറോസ് ബാബു ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിൽ പറയുന്നു. സംസ്ഥാന അധ്യക്ഷന്റെ തട്ടകത്തിൽ പലയിടത്തും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News