
ഉറപ്പില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കോൺഗ്രസിലെ പ്രമുഖ നേതാക്കളായ വി ഡി സതീശൻ , രമേഷ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരും അവരുടെ അണികളും തമ്മിലുള്ള പോര് കൂടുതൽ വഷളാകുന്നു.
പരസ്പരമുള്ള ഒളിയമ്പുകളിൽ നിന്നും ഫ്ലസ്ഉകളിലേക്കും , പോസ്റ്റർ യുദ്ധങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ അധികാരപ്പോര്. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പി ആർ ഏജൻസിയുടെ പിൻബലത്തിൽ മുഖ്യമന്ത്രിയാകാം എന്ന് വ്യാമോഹിക്കേണ്ട എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
Also Read: ബംഗളുരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞു വീണു ഏഴു മരണം; മരിച്ചവരിൽ രണ്ട് മലയാളികളും
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലുള്ള പോസ്റ്ററുകൾ നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നേരത്തെ തമ്മിലുള്ള പോര് അവസാനിപ്പിക്കണമെന്ന ഹൈ കമാണ്ടിന്റെ നിർദ്ദേശം പോലും തള്ളിക്കളഞ്ഞാണ് സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനും എതിരാളികളെ താറടിച്ചു കാട്ടാനുമുള്ള നേതാക്കളുടെ ഈ പോസ്റ്റർ യുദ്ധം. നേരത്തെ എറണാകുളത്ത് രമേശ് ചെന്നത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് നഗരത്തിൽ സതീശൻ അനുകൂലികളുടെ സതീശൻ മലയാളക്കരയെ നയിക്കട്ടെയെന്ന പോസ്റ്ററുകൾ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

