
കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ പാലക്കാട് ജില്ലയിൽ പോസ്റ്റർ യുദ്ധം. കോങ്ങാട് മണ്ഡലത്തിൽ കെ എ തുളസിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സ്ഥാനാർത്ഥിയായി തുളസി വേണ്ട എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലും അപ്പനും ഞാനും സുഭദ്രയും എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
സ്ഥാനാർഥിയെ വി ഡി സതീശനും വി കെ ശ്രീകണ്ഠൻ എംപിയും മാത്രം തീരുമാനിക്കേണ്ടെന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വി കെ ശ്രീകണ്ഠൻ്റെ ഭാര്യയാണ് കെ എ തുളസി. സേവ് കോൺഗ്രസിൻ്റെ പേരിലാണ് തച്ചമ്പാറ , പറളി ഭാഗങ്ങളിൽ പോസ്റ്റർ പതിച്ചത്.
Also read: അറസ്റ്റിന് ശേഷം വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ ; ഒപ്പം കോൺഗ്രസ് നേതാക്കളും
അതേസമയം, നെന്മാറയിൽ എ തങ്കപ്പനെ അനുകൂലിച്ച് പോസ്റ്റർ പതിച്ചിട്ടുണ്ട്. തങ്കപ്പനെ സ്ഥാനാർഥിയാക്കണമെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സേവ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ തങ്കപ്പനെതിരെ വ്യാപകമായി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
English summary : Poster war against Congress candidates in Palakkad district. A poster against KA Tulsi appeared in Kongad constituency.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

