
സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി ഉള്ള നേതാക്കളുടെ തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടയിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിടിവലിയിൽ വേണുഗോപാലിന്റെ എതിരാളികളായ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അനുകൂലിച്ചു വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സുകളും ഉയരുന്നതിനു പിന്നാലെയാണ് കോട്ടയം ജില്ലയിലെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങൾ വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.“കേരളം കെ.സി. നയിക്കട്ടെ,” “അശ്വമേധം നയിക്കാൻ കെ.സി. വരുന്നു” എന്നീ സന്ദേശങ്ങളാണ് വിവിധ ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: ടിവികെയ്ക്ക് കോൺഗ്രസിന്റെ ഗ്രീൻ സിഗ്നൽ! തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്ക്?
ഇതിനിടയിൽ കോൺഗ്രസിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കുന്നതിനായി കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മുകുൾ വാസ്നിക്കും പാർട്ടി ട്രഷറായ അജയ് മാക്കനും എഐസിസി നിരീക്ഷകരായി ഉടൻ കേരളത്തിലെത്തുമെന്നാണ് സൂചന. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ യാത്രയെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

