‘കേരളത്തിന്‍റെ ക്യാപ്റ്റന്’ ന്യൂയോര്‍ക്കില്‍ പോസ്റ്ററൊരുക്കിയത് കോട്ടയംകാരന്‍

ന്യൂയോർക്കിലെ ടൈം സ്ക്വയറില്‍  മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതമര്‍പ്പിച്ച്  മലയാളത്തില്‍ എ‍ഴുതിയ പോസ്റ്ററുകളൊരുക്കിയത്  കോട്ടയംകാരന്‍. കോട്ടയം സ്വദേശിയായ ജേക്കബ് റോയിയാണ് പോസ്റ്ററുകളെ‍ഴുതുന്നതിന്  ചുക്കാന്‍ പിടിച്ചത്. ഒപ്പം ജേക്കബ് റോയിയുടെ സഹോദരങ്ങളുമുണ്ട്.

‘ന്യൂയോര്‍ക്ക് സല്യൂട്ട് ദി ക്യാപ്ടന്‍ ഓഫ് കേരള, മലയാളികളുടെ ജനനായകന് ന്യൂയോര്‍ക്കിലേക്ക് സ്വാഗതം’ എന്നാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി പോസ്റ്ററില്‍ എ‍ഴുതിയിരുന്നത്. ചുവന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തിലെ‍ഴുതിയ വരികളും മുഖ്യമന്ത്രിയുടെ ചിത്രവും പോസ്റ്ററിനെ ആകര്‍ഷകമാക്കി.ലോകകേരള സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മലയാളികളുടെ മാത്രമല്ല ടൈം സ്ക്വയറിലെത്തിയ വിദേശികളുടെയും ശ്രദ്ധ  പോസ്റ്റര്‍ പിടിച്ചുപറ്റി.

മുഖ്യമന്ത്രി എത്തുന്നത് പ്രമാണിച്ച്  നാട്ടിൽ നിന്ന് ദിവസങ്ങൾക്കുമുമ്പേ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു. സമ്മേളനത്തിന് മുമ്പായി ന്യൂയോർക്കില്‍ പ്രിന്‍റെടുത്ത് പോസ്റ്റര്‍ റെഡിയാക്കി. ടൈം സ്ക്വയറില്‍ ആദ്യം എത്തിയതും ഇവര്‍ തന്നെ. ജേക്കബ് റോയിയും സഹോദരൻ കൊച്ചുമോനും സഹോദരീ ഭർത്താക്കന്മാരായ ജോബും സുരേഷും പോസ്റ്ററുയര്‍ത്തി നില്‍ക്കുന്നത് ആളുകള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.ഇവരുടെ  മുദ്രാവാക്യം വിളികള്‍ ടൈം സ്ക്വയറില്‍ ആവേശം പടര്‍ത്തി.

പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷത്തെ പിടിച്ചു നിർത്തിയത് പിണറായിയുടെ നിശ്ചയദാര്‍ഢ്യമാണെന്ന് ഈ സഹോദരങ്ങള്‍ അഭിപ്രായപ്പെടുന്നു. പിണറായി വിജയന്‍ പറയുന്നത് നടത്തുമെന്നും നടത്തുന്നതെ പറയു എന്നും ജേക്കബ് റോയ് പറഞ്ഞു.

കോട്ടയം നീറിക്കാട് സ്വദേശിയായ റോയിയും സഹോദരങ്ങളും തൊണ്ണൂറുകളിൽ ന്യൂയോർക്കിൽ എത്തിയവരാണ്. കോട്ടയം ബസേലിയസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു റോയ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News