
കണ്ണൂർ ഡി സി സി ഓഫീസിനു മുന്നിൽ കെ സുധാകരനെ അനുകൂലിച്ചു കൊണ്ട് പോസ്റ്ററുകള്‍ പതിപ്പിച്ചു. കെ സുധാകരനെ ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം കോൺഗ്രസുകാരുടെ വികാരമാണെന്നും പോസ്റ്ററിൽ പറയുന്നു. ചുറ്റുമതിലിലാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. അപമാനിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, ചുറ്റുമതിലിൽ പതിച്ച പോസ്റ്ററുകള്‍ കീറിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ സുധാകരൻ്റെ അനുകൂലികള്‍ സമൂഹമാധ്യമത്തിലൂടെയും പോസ്റ്റർ പ്രചരണത്തിലൂടെയും സീറ്റിനു വേണ്ടിയുള്ള മുറവിളികള്‍ കൂട്ടുകയാണ്.
അതേസമയം, കെ സുധാകരൻ മത്സരിക്കുമോയെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ബെന്നി ബഹനാൻ. ഒരാൾക്ക് മാത്രമായി ഇളവ് നൽകണമോ എന്നത് പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരൻ പാർട്ടി മാൻ ആണ്. പാർട്ടി പറയുന്നത് കേൾക്കും. കണ്ണൂരിൻ്റെ കാര്യത്തിൽ സുധാകരന് വൈകാരികതയുണ്ടെന്നും എം പിമാർ സമ്മർദം ചെലുതേണ്ടത് പാർലമെൻ്റിലാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




