‘പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക’; വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകൾ

mullapally ramachandran poster

വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക. ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. ജനുവരിയിൽ മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ വന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളിയുടെ പേര് സജീവ ചർച്ച ആവാത്ത സാഹചര്യത്തിലാണ് പോസ്റ്ററുകൾ വന്നത്. വടകര പഴയ ബസ് സ്റ്റാൻ്റ് പരിസരത്താണ് മുല്ലപ്പള്ളിയെ അനുകൂലിച്ച് വ്യാപകമായ പോസ്റ്റർ പ്രചാരണം ഉണ്ടായിരിക്കുന്നത്. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക. ബി ജെ പി യുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

Also read: ജനം വിധിയെഴുതുന്നു; അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് റിപ്പോർട്ടർ ഓൺലൈൻ സർവേ

സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച കോഴിക്കോട് എം പി എം കെ രാഘവന് വടകരയിൽ എന്താ കാര്യമെന്നും പോസ്റ്ററിലുണ്ട്. മുൻ കെ പി സി സി പ്രസിഡൻ്റായ മുല്ലപ്പള്ളിയെ പുതിയ നേതൃത്വം അപമാനിക്കുകയാണെന്നും യൂത്ത് കോൺഗ്രസിൻ്റെ പേരിൽ വന്ന പോസ്റ്ററിൽ പറയുന്നു. 2 മാസം മുമ്പ് നാദാപുരത്തും വടകരയിലും മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ പതിച്ചിരുന്നു. മുല്ലപ്പളളി രാമചന്ദ്രൻ 82 വയസ്സ് എന്ന തലക്കെട്ടിൽ, സേവ് കോൺഗ്രസിൻ്റെ പേരിലായിരുന്നു ഇത്. 7 തവണ എംപിയും 2 തവണ കേന്ദ്രമന്ത്രിയും ആയിട്ടും അധികാരക്കൊതി മാറിയില്ലേയെന്ന ചോദ്യം ഉയർത്തി ആയിരുന്നു പോസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News