
കോട്ടയം പള്ളിക്കത്തോട്ടിൽ മകൻ്റെ വെട്ടേറ്റ് മരിച്ച അമ്മയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഇളമ്പള്ളിയിലാണ് മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് . ലോട്ടറി വിൽപ്പനക്കാരിയായ അമ്മ സിന്ധുവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയായ മകൻ അരവിന്ദിനെ പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (50) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ അരവിന്ദിനെ (23) പള്ളിക്കത്തോട് പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ വൈകിട്ട് എട്ടു മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. ഇവരുടെ മകന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വൈകിട്ട് എട്ടു മണിയോടെ സിന്ധുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here