
രാത്രിയില്‍ ചപ്പാത്തിക്കൊപ്പം ഞൊടിയിടയില്‍ തയ്യാറാക്കാം ഉരുളക്കിഴങ്ങ് മസാല.
ചേരുവകള്‍
ഉരുളക്കിഴങ്ങ് : 3
സവാള : 1
പച്ചമുളക് : 2
ഇഞ്ചി : 1 ടേബിള്‍ സ്പൂണ്‍
തക്കാളി : 2
മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍
മുളകുപൊടി : 2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചെടുത്ത ശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക.
മഞ്ഞള്‍പ്പൊടി, മുളകുപൊടി, തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക.
എണ്ണ തെളിഞ്ഞാല്‍ ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. രുചിയൂറും ഉരുളക്കിഴങ്ങ് മസാല തയ്യാര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here