പൊളിയാണ് പോത്തന്‍കോട് ബ്ലോക്ക്; കാന്‍സറിനെ പ്രതിരോധിക്കാന്‍ ഫസ്റ്റ് ചെക്ക് പദ്ധതി

pothencode-block-panchayat-cancer

കാന്‍സറിനെ പ്രതിരോധിക്കാന്‍ ഫസ്റ്റ് ചെക്ക് പദ്ധതിയുമായി പോത്തന്‍കോട് ബ്ലോക്ക്. അര്‍ബുദ രോഗ നിയന്ത്രണ രംഗത്ത് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. കാന്‍സറിനെ പ്രതിരോധിക്കുന്നതിനുള്ള ഫസ്റ്റ് ചെക്ക് പദ്ധതി നടപ്പിലാക്കി ആരോഗ്യരംഗത്ത് മുന്നേറുകയാണ് പോത്തന്‍കോട്. പദ്ധതി നിലവില്‍ വന്നതോടെ പേടിക്കാതെ എങ്ങനെ അര്‍ബുദത്തെ പ്രതിരോധിക്കാമെന്ന് പോത്തന്‍കോട് നിവാസികള്‍ പഠിച്ചുകഴിഞ്ഞു.

സമ്പൂര്‍ണ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആര്‍ സി സിയുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലാണ് ഫസ്റ്റ് ചെക്ക് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ എല്ലാ മാസവും അര്‍ബുദരോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. 2022ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 37 ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. ഈ വര്‍ഷത്തോടെ 97 പഞ്ചായത്ത് വാര്‍ഡുകളിലും രോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തി സേവനം വ്യാപിപ്പിക്കും.

Read Also: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

37 ക്യാമ്പുകളിലായി നാലായിരത്തിലധികം സ്ത്രീകള്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതില്‍ 542 പേരെ തുടര്‍ പരിശോധനകള്‍ക്കായി ആര്‍ സി സിയിലേക്ക് അയച്ചു. പരിശോധനയ്ക്കായി ആര്‍ സി സിയിലെത്തുന്നവര്‍ക്ക് 10,000 രൂപ വരെയുള്ള ചികിത്സാ ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. സംസ്ഥാന ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപയാണ് ഫസ്റ്റ് ചെക്ക് പദ്ധതിയ്ക്കായി പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആര്‍ സി സിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

മംഗലപുരത്ത് പ്രവര്‍ത്തിച്ചിരുന്ന അര്‍ബുദ നിര്‍ണയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിച്ചതോടെയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ പരിപാടി മൂന്ന് വര്‍ഷം മുന്‍പേ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News