തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു; സംഭവം കുടുംബപ്രശ്‌നം സംസാരിക്കുന്നതിനിടെ

girl kidnaped and murdered

തിരുവനന്തപുരം പോത്തന്‍കോട്ട് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കുടുംബപ്രശ്‌നം സംസാരിക്കുന്നതിനിടെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. പോത്തന്‍കോട് പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്.

സംഭവ ശേഷം കൊച്ചുമോന്‍ ഒളിവില്‍ പോയി. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി.

Read Also: എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

അതിനിടെ, തിരുവനന്തപുരം നെയ്യാറ്റിന്‍കര അരുമാനൂരില്‍ 22കാരനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസുകാരായ പ്രതികള്‍ പിടിയിലായി. അരുമാനൂര്‍ സ്വദേശികളായ സുനീഷ്, ജിത്തു, മോനു എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് വീട്ടിലെത്തിയ മൂന്നംഗ സംഘം അച്ചു എന്ന യുവാവിനെ മര്‍ദിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോയി ഗോഡൌണില്‍ പാര്‍പ്പിച്ച ശേഷവും സംഘം യുവാവിനെ മര്‍ദിച്ചു.

News Summary: Two people were stabbed in Pothenkot, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News