ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പാലോട് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനി പടിഞ്ഞാറ്റിന്‍കര വീട്ടില്‍ രാധാകൃഷ്ണന്‍ (49)നെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയവും, വൈരാഗ്യവുമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

READ ALSO:ഇനി ഷൊർണൂരിൽ സ്‌റ്റോപ്പില്ലാതെ ശബരി എക്സ്‌പ്രസ്‌

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പ്രതി മുതുകത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിന് നല്‍കി.

READ ALSO:തൃശൂരില്‍ അനധികൃതമായി മദ്യ വില്പന നടത്തുന്നയാളെ എക്സൈസ് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News