പൊറോട്ട നൽകിയില്ല; കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴിലെ തട്ടുകടയിൽ എത്തിയ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തില്‍ ബിരിയാണിക്ക് ഗ്രേവി നല്‍കാന്‍ വൈകിയതിന് തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഹോട്ടലിലും സംഘര്‍ഷമുണ്ടായിരുന്നു. കാഞ്ചീപുരത്തെ റോയല്‍ ബിരിയാണി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെ ക്ഷുഭിതരായവർ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി.

also read; വനിതാ ഡോക്ടറെ ആക്രമിക്കും, ബലാത്സംഗം ചെയ്യും; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭീഷണി മുഴക്കിയ പ്രതി രക്ഷപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News