
കേന്ദ്ര ഊർജ മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (പിജിസിഐഎൽ) വിവിധ ട്രെയിനി തസ്തികകളിലേക്ക് അവസരം. ഐടിഐ യോഗ്യതയുള്ള ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി എന്നീ വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ഡിപ്ലോമ ട്രെയിനി വിഭാഗത്തിലാണ് കൂടുതൽ ഒഴിവുകളുള്ളത്. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ) വിഭാഗത്തിൽ 465 ഒഴിവുകളുമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പവർ ഗ്രിഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.powergrid.in/en/ സന്ദർശിച്ച് കരിയേഴ്സ് വിഭാഗം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മേയ് 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
also read: മാസം 91000 രൂപവരെ ശമ്പളം; റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം, ഉടൻ അപേക്ഷിച്ചോളൂ
- പ്രധാന ഒഴിവുകൾ
- ഡിപ്ലോമ ട്രെയിനി (സർവേ): 3 ഒഴിവുകൾ.
- ജൂനിയർ ഓഫീസർ ട്രെയിനി : 30 ഒഴിവുകൾ.
- ജൂനിയർ ഓഫീസർ ട്രെയിനി ): 23 ഒഴിവുകൾ.
- ഡിപ്ലോമ ട്രെയിനി (സിവിൽ): 104 ഒഴിവുകൾ.
- ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ): 23 ഒഴിവുകൾ.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് പവർ ഗ്രിഡിന്റെ വെബ്സൈറ്റിൽ നിന്ന് പിഡിഎഫ് രൂപത്തിലുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് കൂടുതൽ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

