പവർകട്ടിൽ മുഖ്യമന്ത്രിക്കും പണികിട്ടി; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസം

സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ മുഖ്യമന്ത്രി വിഡി സതീശനും പണികിട്ടി. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ വൈദ്യുതി തടസം നേരിടുകയായിരുന്നു. കൃത്യം ഏഴുമണിക്കാണ് വൈദ്യുതി തടസം ഉണ്ടായത്.

വേദിയിലെ മൈക്കും വെളിച്ചവും ഓഫായി. പ്രതിസന്ധി പരിഹരിക്കും വരെ പോഡിയത്തിൽ മുഖ്യമന്ത്രിക്ക് കാത്തിരിക്കേണ്ടി വന്നു. കേരള സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് പവർകട്ട് ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് പിന്നീട് പരിപാടി തുടർന്നത്.

Also Read: കള്ളാടി ദുരന്തം നടന്നിട്ട് ദിവസങ്ങൾ; പ്രയങ്കാ ഗാന്ധിയെ കാണ്മാനില്ല…

ഇന്നും സംസ്ഥാനത്ത് പവർകട്ട് തുടരുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പീക്ക് സമയത്താകും വൈദ്യുതി നിയന്ത്രണമുണ്ടാകുക എന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പീക് സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് വൈദ്യുതി നിയന്ത്രണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News