
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭാ പ്രസ്താവന വിവാദമാകുന്നു. തൊഴിലാളികളെ അവഹേളിക്കുന്നതും പുരോഗമന കേരളത്തിന് ചേർന്നതല്ലാത്തതുമായ പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്നും മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി.ആർ. കൃഷ്ണൻ വിമർശിച്ചു. കേരളത്തിന്റെ മതിപ്പിനും വികസനത്തിനും ഗുണകരമല്ലാത്ത പരാമർശം പിൻവലിക്കണമെന്നും പി.ആർ. ആവശ്യപ്പെട്ടു.
ഇത്തരം പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും, അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം കുടിയേറ്റ തൊഴിലാളികൾക്കെതിരെ ഡൊണാൾഡ് ട്രംപ് സ്വീകരിച്ച നിലപാടാണ് ഈ പ്രസ്താവന കേട്ടപ്പോൾ ഓർമ്മയിൽ വന്നതെന്നും പി ആർ പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയും എം.എൻ.എസും വർഷങ്ങളായി ഉയർത്തിയിരുന്ന “മണ്ണിന്റെ മക്കൾ” വാദത്തോടാണ് ഈ സമീപനത്തിന് സാമ്യമുള്ളതെന്നും പി.ആർ. വിമർശിച്ചു.
ALSO READ: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് ലഭിച്ചു
കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പണം അയക്കുന്നതുപോലെ, മഹാരാഷ്ട്രയിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ജോലി ചെയ്യുന്ന മലയാളികളും അവരുടെ വരുമാനം കേരളത്തിലേക്കാണ് അയക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണെന്നും മുതിർന്ന നേതാവ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ മറാഠി അറിയാത്ത ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഭാഷാ പരിശീലനം നൽകാൻ സർക്കാർ ശ്രമിക്കുന്ന കാര്യം കേരളവും മാതൃകയാക്കാമെന്നും, തൊഴിലെടുക്കുന്നവരെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ കേരളത്തിന്റെ മതിപ്പിനും വികസനത്തിനും ഗുണകരമല്ലെന്നും പി.ആർ. കൃഷ്ണൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി തന്റെ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

