ഭീഷണികള്‍ക്ക് വഴങ്ങി വീട്ടിലിരിക്കാനല്ല ഞാന്‍ മാധ്യമ പ്രവര്‍ത്തകനായത്- പി.ആര്‍.സുനില്‍

ഭീഷണികള്‍ക്ക് വഴങ്ങി വീട്ടിലിരിക്കാനല്ല ഞാന്‍ മാധ്യമ പ്രവര്‍ത്തകനായതെന്ന് കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി ആര്‍ സുനില്‍. ഒരുപാട് വെല്ലുവിളികള്‍, ഭീഷണികള്‍ ഒക്കെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനൊക്കെ വഴങ്ങി പിന്മാറനല്ല മാധ്യമ പ്രവര്‍ത്തകനായത്. ശക്തമായി മുന്നോട്ടുപോവുക തന്നെ ചെയ്യും. അതിനുള്ള പിന്തുണയാണ് ഇന്ത്യ പ്രസ് ക്‌ളബിന്റെ വേദിയില്‍ തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് പുറത്ത് ജീവിക്കുമ്പോഴും സ്വന്തം നാട്ടിലെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ പ്രവാസികള്‍ കാണിക്കുന്ന താല്പര്യവും ആവേശവും അഭിമാനകരമാണെന്നും പി.ആര്‍ സുനില്‍ കൂട്ടിച്ചേര്‍ത്തു

ഇന്ത്യ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പി ആര്‍ സുനില്‍. ചാപ്റ്റര്‍ പ്രസിഡണ്ട് ശിവന്‍ മുഹമ്മ അധ്യക്ഷത വഹിച്ചു. യുവ മാധ്യമ പ്രവര്‍ത്തകരുടെ നിരയില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ്, ദീര്‍ഘനാള്‍ ഏഷ്യാനെറ്റിലും ഇപ്പോള്‍ കൈരളിയിലും പ്രവര്‍ത്തിക്കുന്ന പി ആര്‍ സുനിലെന്ന് ശിവന്‍ മുഹമ്മ പറഞ്ഞു. നല്ല മാധ്യമ പ്രവര്‍ത്തനം ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പി ആര്‍ സുനിലിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ് പറഞ്ഞു.

ചടങ്ങില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് സുനൈന ചാക്കോ, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളം, ഫോമാ ആര്‍.വി.പി ടോമി ജോസഫ് എടത്തില്‍, കേരള അസോസിയേഷന്‍ പ്രസിഡണ്ട് ആന്റോ കവലക്കല്‍, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സിബി പാത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രസേനന്‍ പിള്ള സ്വാഗതവും, റോയി മുളവുകാട്ട് നന്ദിയും പറഞ്ഞു

നവംബര്‍ 2,3,4 തീയതികളില്‍ മയാമിയില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ചാപ്റ്റര്‍ കിക്ക്ഓഫ് മീറ്റിങ്ങുകളില്‍ പി.ആര്‍ സുനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഏപ്രില്‍ 17 ന് ഹ്യൂസ്റ്റണിലും, ഏപ്രില്‍ 25 ന് ഡാളസിലും കിക്ക് ഓഫ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News