പ്രഭാസ് സിനിമയുടെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു മരണം, ചിത്രീകരണം നിർത്തിവെച്ചു

Prabhas Fauzi accident

പ്രഭാസ് നായകനാകുന്ന ‘ഫൗസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചു. സിനിമാ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെച്ചത്. ഹൈദരാബാദിനടുത്ത് വെച്ചായിരുന്നു അപകടം.

‘ഫൗസി’ സിനിമാ യൂണിറ്റിലെ അംഗങ്ങൾ റാമോജി ഫിലിം സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുകയായിരുന്ന ഒരു പ്രൊഡക്ഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ള പൂർമെറ്റിന് സമീപം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ഡിവൈഡർ ബ്ലോക്കുകളിൽ ഇടിച്ചതായാണ് വിവരം. റാമോജി ഫിലിം സിറ്റിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം നടന്നത്.

ALSO READ: ‘സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്’; വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല

അപകടത്തിൽ മരിച്ചതാരെന്ന് വ്യക്തമായിട്ടില്ല. അഞ്ചോളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയും ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെയാണ് ദാരുണമായ അപകടം നടന്നത്. സിനിമാ ചിത്രീകരണം എന്ന് പുനരാരംഭിക്കുമെന്ന കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News