ഉമർ ഖാലിദിനെ പോലൊരു വ്യക്തിയെ ആയിരം ദിവസം തടവിലിട്ടത് സാമൂഹിക നഷ്ടം: പ്രഭാത് പട്നായിക്

സ്വാതന്ത്ര്യ സമരം നയിച്ച നേതാക്കളേക്കാൾ കുടുതൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയ ഉമർ ഖാലിദിനെ പോലുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്തുവെന്ന് പ്രഭാത് പട്നായിക്. ഉമർഖാലിദിനെ പോലെ ബുദ്ധിപരമായ ഔന്നത്യമുള്ള ഒരു പ്രതിഭയെ ആയിരം ദിവസം ജയിലലിലടച്ചത് വ്യക്തിപരമായ നഷ്ടമല്ലെന്നും സാമൂഹിക നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

പൗരത്വ സമരം നയിച്ചതിന് ദില്ലി കലാപകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരം ദിവസം പിന്നിട്ട ഉമർ ഖാലിദിന് ഐക്യദാർഢ്യവുമായി സുഹൃത്തുക്കളും ഗുണകാംക്ഷികളും ദില്ലി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘അനീതിയുടെ ആയിരം ദിനങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രഭാത് പട്നായിക്.

Also Read: ഇടമലക്കുടിയിലെ അമ്മമാരോട് വാക്ക് പാലിച്ച് മന്ത്രി വീണാ ജോര്‍ജ്

മുമ്പ് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു അതിക്രമങ്ങൾ എങ്കിൽ ഇന്ന് അതിക്രമങ്ങൾ നടത്താനുള്ള നിയമം നിർമിക്കുന്നതിലേക്ക് രാജ്യമെത്തിയെന്നും പ്രമുഖ മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ പറഞ്ഞു. നമ്മുടെ രാജ്യത്ത് വലിയ ചിന്തകരും താത്വികരുമായ ജഡ്ജിമാരുണ്ടെങ്കിലും സെമിനാറുകളിൽ കാണുന്ന ചിന്തകളൊന്നും അവരുടെ വിധിപ്രസ്താവനകൾ നോക്കിയാൽ കാണില്ലെന്നും ദില്ലി സർവകലാശാല പ്രഫസറും രാജ്യസഭാംഗവുമായ മനോജ് ഝാ അഭിപ്രായപ്പെട്ടു.

അവരൊക്കെയും തങ്ങളുടെ ചിന്തകൾ സെമിനാറുകളിൽ അവതരിപ്പിക്കുന്നത് കേട്ടാൽ രാജ്യം ഇപ്പോൾ മാറുമെന്ന് തോന്നും. എന്നാൽ അവരുടെ വിധിപ്രസ്താവനകൾ നോക്കിയാൽ തങ്ങളുടെ ചിന്തകളോടുളള സ്നേഹം അതിൽ കാണാനുണ്ടാകില്ല. ഇപ്പോഴുള്ളയാളും ആദ്യമുണ്ടായിരുന്നയാളും അതുപോലെ തന്നെയായിരുന്നു. ഉമർ ഖാലിദിന്റെയും കൂട്ടുകാരായ മീരാൻ ഹൈദറിന്റെയും ശർജീൽ ഇമാമിന്റെയും ഒക്കെ തെറ്റ് എന്താണെന്ന് മനോജ് ഝാ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News