പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഈസ്റ്റ് ബംഗാൾ പുതിയ തട്ടകം

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പറായിരുന്ന പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിൽ ചേർന്നു. ഇതേ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഗില്ലിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ഗില്ലിന് നന്ദി അറിയിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്‌സ് പോസ്റ്ററുകളാണ് പങ്ക് വെച്ചത്.

also read; ‘ഞാനേ ദേവിയാ’, ദേവന്‍ വരുന്നുണ്ട്’; സ്വയം ദേവിയെന്ന് അവകാശപ്പെട്ട് കിണറ്റില്‍ ചാടിയ സ്ത്രീയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ട്രാൻസ്ഫർ തുകയായി ലഭിക്കുന്നത് ഒന്നരക്കോടി രൂപയാണ്. അതിന് പുറമെ ഇന്ത്യയിലെ ഏത് ഗോൾ കീപ്പറിനും ലഭിക്കുന്നതിനേക്കാളും ഉയർന്ന വേതനമാണ് ലഭിക്കുന്നത്, മൂന്ന് വർഷത്തെ കരാറാണ് ഗിൽ ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നമ്പർ ഗോൾ കീപ്പറായിരുന്ന ഗിൽ ആൽബിനോ ഗോമസിന് പരിക്ക് പറ്റിയപ്പോൾ പകരക്കാരനായാണ് ആദ്യ ഇലവനിലെത്തിയത് . അവസരം കൃത്യമായി ഉപയോഗപ്പെടുത്തിയ ഗിൽ മികച്ച ഗോൾ കീപ്പറിനുള്ള ഗോർഡൻ ഗ്ലൗ പുരസ്കാരവും സ്വന്തമാക്കി.

also read; നിലവിളിയും ചെരിപ്പുകൊണ്ട് അടിയും,സ്ത്രീകൾ തമ്മിൽ ട്രെയിനിൽ കൂട്ടത്തല്ല് , വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News