‘ന്യൂസ് ക്ലിക്ക്’ മേധാവിയെ ഏ‍ഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൊലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിലെ  എഡിറ്റർ ഇൻ ചീഫിനെയും എച്ച് ആറിനെയും പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എഡിറ്റർ ഇൻ ചീഫ്  പ്രബിർ പുർകയസ്ഥ, നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെയാണ് ഏ‍ഴ് ദിവസത്തേക്ക്  പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ക‍ഴിഞ്ഞ ദിവസമാണ് പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം,  ആംആദ്മി എംപി സഞ്ജയ് സിംഗിന്‍റെ  ദില്ലിയിലെ വസതിയിലാണ് ഇ ഡി പരിശോധന.  ബുധന്‍ പുലര്‍ച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. ദില്ലി മദ്യനയ അഴിമതി കേസിലാണ് റെയ്ഡ്.

ന്യൂസ് ക്ലിക്ക് ഓഫിസിലും പ്രബിർ പുർകയസ്ഥയുമായി  സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ALSO READ: കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

ചൊവ്വ പുലർച്ചെ 6 മുതൽ 46 കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു. 9 വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നാണു വിവരം. മുതിർന്ന മാധ്യമപ്രവർത്തകരായ അനുരാധ രാമൻ, സത്യം തിവാരി, അദിതി നിഗം, സുമേധാ പാൽ, സുബോധ് വർമ, എഴുത്തുകാരി ഗീത ഹരിഹരൻ, ഭാഷാ സിങ് തുടങ്ങിയവരുടെ ദേശീയതലസ്ഥാന മേഖലയിലെ വീടുകളിലും സാമൂഹിക പ്രവർത്തക തീസ്ത സെതൽവാദിന്റെ മുംബൈയിലെ വീട്ടിലും പരിശോധന നടന്നു.

മാധ്യമപ്രവർത്തകരായ ഉർമിലേഷ്, പരഞ്ജോയ് ഗുഹ താക്കുർത്ത, അബിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മി തുടങ്ങിയവരെയും ലോധി റോഡിലെ പൊലീസ് സ്പെഷൽ സെൽ ഓഫിസിൽ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വസതിയിലും പരിശോധനയുണ്ടായി. ഡൽഹി എകെജി ഭവനിലെ ഓഫിസ് ജീവനക്കാരന്റെ മകനും ന്യൂസ് ക്ലിക്കിലെ ഗ്രാഫിക് ഡിസൈനറുമായ സുമിത് കുമാർ ഇവിടെയാണു താമസിക്കുന്നത്. കിസാൻ സഭ ഉൾപ്പെടെയുള്ള പാർട്ടി സംഘടനകളും ഇവിടെയാണു പ്രവർത്തിക്കുന്നത്.

ALSO  READ: ഷാരോൺ വധക്കേസിൽ പ്രതിക്ക് ജാമ്യം; ഗ്രീഷ്മയുടെ കോലം കത്തിക്കാൻ ഓൾ കേരള മെൻസ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News