​’ലവ് ഇൻഷുറൻസ് കമ്പനി’ ഒ‌ടിടിയിലേക്ക്; എവിടെ കാണാം?

Love Insurance Company ott release

തമിഴകത്ത് ഏറെ ആരാധകരുള്ള താരമാണ് പ്രദീപ് രംഗനാഥൻ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ ​’ലവ് ഇൻഷുറൻസ് കമ്പനി’ എന്ന ചിത്രത്തിൽ പ്രദീപ് രംഗനാഥനാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ ഈ സിനിമ ഒടിടിയിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി അവകാസം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. മെയ് മാസത്തിൽ തന്നെ സ്ട്രീമിങ് ആരംഭിക്കും എന്നാണ് വിവരം. തിയേറ്ററുകളിൽ ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി രൂപയിലധികം ‘ലവ് ഇൻഷുറൻസ് കമ്പനി’ നേടിയെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണറായിരുന്നു.

ALSO READ: ഹിറ്റടിച്ചോ ‘മധുവിധു’? ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടി?

നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്ന് നിർമിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായികയായെത്തിയത്. എസ്ജെ സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി, സീമൻ, യോഗി ബാബു, ഗൗരി കിഷൻ തുടങ്ങിയവരും ലവ് ഇൻഷുറൻസ് കമ്പനിയിൽ പ്രധാന വേഷങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News