പ്രണയത്തിൽ നിന്നും പിൻമാറാൻ പ്രഗ്യാ സിംഗ് കേരള സ്റ്റോറി കാണിച്ചു; മുസ്ലിം യുവാവിനൊപ്പം ജീവിക്കാൻ തീരുമാനിച്ച് പെൺകുട്ടി

ബിജെപി എംപി പ്രഗ്യ സിംഗിനെതിരെയുള്ള ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കേരള സ്റ്റോറി എന്ന ചിത്രം ‘കാണിക്കാന്‍ കൊണ്ടുപോയ പെൺകുട്ടി അന്യമതക്കാരനോടൊപ്പം ഒളിച്ചോടി എന്ന വാർത്ത പുറത്ത് വന്ന ശേഷമാണ് പ്രഗ്യ സിംഗിനെതിരെ വ്യാപകമായ പരിഹാസ പോസ്റ്റുകൾ സമൂഹ മധ്യമങ്ങളിലൂടെ നിറയുന്നത്. പത്തൊൻപതുകാരിയായ ഇസ്ലാം മതവിശ്വാസിയായ യുവാവിനൊപ്പം ജീവിക്കാൻ വേണ്ടി വീട് വിട്ടിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭോപ്പാലിലെ നയാ ബസേരയിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ത്ഥിനിയായ യുവതി അയല്‍വാസിയായ ഇസ്ലാംമതവിശ്വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പ്രജ്ഞ ശ്രമിച്ചിരുന്നു. പ്രണയത്തില്‍ നിന്നും പിന്‍മാറുന്നതിന് വേണ്ടിയാണ് പ്രഗ്യപെൺകുട്ടിയെ ‘ കേരള സ്റ്റോറി’ കാണിക്കാന്‍ കൊണ്ടുപോയത്.

ചിത്രം കണ്ടു കഴിയുമ്പോള്‍ പെണ്‍കുട്ടി പ്രണയത്തിൽ നിന്നും പിൻമാറും മാതാപിതാക്കളും പ്രഗ്യ സിംഗും വിശ്വസിച്ചു. എന്നാല്‍ മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിനു മുൻപ് പെൺകുട്ടി അയൽവാസിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News