പ്രഗ്യാ സിങ് താക്കൂര്‍ കോടതിയിലെത്തിയത് ഉച്ചയ്ക്ക് 2ന്, രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്ന് വിശദീകരണം

2008ലെ  മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ നടന്ന വാദത്തിന്  എത്തിയത് ഉച്ചയ്ക്ക് 2ന്. രാവിലെ 10.15 നാണ് കോടതി കേസ് പരിഗണിച്ചത്. തനിക്ക് രാവിലെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പ്രഗ്യ കോടതിയില്‍ പറഞ്ഞു. ഇനിയും താമസിച്ചു വരുമെന്നും കോടതി തന്‍റെ ആരോഗ്യം പരിഗണിക്കണമെന്നും പ്രഗ്യ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രഗ്യയുടെ അപേക്ഷ തള്ളിയ കോടതി എല്ലാ പ്രതികളും 10.30ന് തന്നെ കോടതിയില്‍ എത്തണമെന്ന് ഉത്തരവിട്ടു. തിങ്കളാഴ്ച വാദത്തിന് ഹാജരാകാത്ത പ്രതികള്‍ക്കെതിരെ കോടതി വാറന്‍റും  പുറപ്പെടുവിച്ചു. കേസ് ഒക്ടോബര്‍ 3ന് വീണ്ടും എന്‍ഐഎ കോടതി പരിഗണിക്കും.

ALSO READ: സ്‌കോര്‍പിയോയില്‍ എയര്‍ബാഗുണ്ടെന്ന് പറഞ്ഞു പറ്റിച്ചു, മകന്‍ അപകടത്തില്‍ മരിച്ചു: ആനന്ദ് മഹീന്ദ്രയ്‌ക്കെതിരെ കേസ്

കേസിലെ എല്ലാ പ്രതികളും കോടതിയില്‍ എത്തണമെന്നും കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഈ മാസം ആദ്യം സമന്‍സ് അയച്ചിരുന്നു. എന്നിട്ടും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2008 സെപ്ടംബര്‍ 29 നാണ് മഹാരാഷ്ട്രയിലെ മലേഗാവില്‍ സ്ഫോടനം ഉണ്ടാകുന്നത്. 6 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 106 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ALSO READ: മമ്മൂക്കയുടെ ഫീമെയില്‍ വേര്‍ഷനാണ് മല്ലിക സുകുമാരന്‍; ആ എനര്‍ജിയൊക്കെ അടിപൊളിയാണെന്ന് ധ്യാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News