സൈന്യത്തിനു തദ്ദേശീയമായി നിർമിച്ച തോക്കുകൾ കൈമാറി അദാനി ഡിഫെൻസ്

തദ്ദേശീയമായി നിർമ്മിച്ച രണ്ടായിരം പ്രഹാർ ലൈറ്റ് മെഷീൻ ഗണ്ണുകൾ ഇന്ത്യൻ സൈന്യത്തിനു കൈമാറി അദാനി ഡിഫെൻസ് ആൻഡ് ഏയ്റോസ്പേസ്. തീരുമാനിച്ചതിലും പതിനൊന്ന് മാസം മുമ്പേയാണ് ആയുധങ്ങൾ സൈന്യത്തിന് കൈമാറിയതെന്ന് അദാനി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി അറിയിച്ചു. കമ്പനി സ്ഥിതി ചെയ്യുന്ന ഗ്വാളിയോറിൽ വെച്ച് നടന്ന ഒരു ചടങ്ങിലാണ് ആദ്യ ബാച്ച് തോക്കുകൾ കൈമാറിയത്.

Also Read: ഇതെന്താ മനോരമേ യുഡിഎഫിൻ്റെ പ്രചാരണ പോസ്റ്ററോ? ന്യൂസ് 18 സർവേയിൽ യുഡിഎഫ് മുന്നിലെന്ന് വളച്ചൊടിച്ച വാർത്ത; എന്നാൽ സത്യമെന്ത്

മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 40000 തോക്കുകൾ നിർമ്മിച്ചു കൈമാറാനുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. തോക്കുകൾ വഹിച്ചുള്ള ട്രക്കുകൾ പ്രതിരോധ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ എ അൻബറസു, അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സിഇഒ ആശിഷ് രാജ്വൻഷിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്തു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ തോക്കുകളും സൈന്യത്തിനു കൈമാറാൻ സാധിക്കുമെന്ന് രാജ്വൻഷി പറഞ്ഞു. സൈന്യത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിർമിക്കപ്പെട്ടവയാണ് ഇസ്രായേലി നെഗേവ് എൻജി7 നിന്റെ ഇന്ത്യൻ പതിപ്പായ പ്രഹാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News