‘ആ ചരിത്ര കാലഘട്ടം മായ്ച്ചുകളയാനാകുമോ?’; വിവാദങ്ങള്‍ക്കിടെ ഔറംഗസേബിന്റെ ഖബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രകാശ് അംബേദ്കര്‍

മുഗള്‍ രാജാവ് ഔറംഗസേബിനെച്ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം പുകയുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി പ്രമുഖ ദലിത് നേതാവും ബി.ആര്‍ അംബേദ്ക്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍. ഔറംഗസേബിന്റെ ഖബറിടത്തിലെത്തിയ പ്രകാശ് അംബേദര്‍ ആദരമായി പുഷ്പാര്‍ച്ചന നടത്തി.

Also Read- മലപ്പുറത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാട്; ഭയന്ന് ജനങ്ങള്‍, ഒടുവില്‍ കണ്ടെത്തല്‍

കഴിഞ്ഞ ദിവസമാണ് ഔറംഗാബാദിലുള്ള ഖബറിടത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പ്രകാശ് അംബേദ്കര്‍ എത്തിയത്. ഏറെനേരം സ്ഥലത്ത് തങ്ങിയ പ്രകാശ് അംബേദ്കര്‍ ശവകുടീരത്തിലെ നടത്തിപ്പുകാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. അന്‍പത് വര്‍ഷത്തോളം മുഗള്‍ സാമ്രാജ്യം ഭരിച്ചയാളാണ് ഔറംഗസേബെന്നും ആ ചരിത്ര കാലഘട്ടം മായ്ച്ചുകളയാനാകുമോ എന്നും പ്രകാശ് അംബേദ്കര്‍ ചോദിച്ചു. ഔറംഗസേബ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ വിശദീകരിച്ചിട്ടുണ്ട്. ജയ്ചന്ദ് കാരണമാണ് മുഗള്‍ സ്വാധീനം ഇന്ത്യയില്‍ ശക്തമായത്. അതുകൊണ്ട് ഔറംഗസേബിന് പകരം ജയ്ചന്ദിനെ ആക്ഷേപിക്കൂ എന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

Also Read- ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

പ്രകാശ് അംബേദ്കറുടെ സന്ദര്‍ശനത്തെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസ് രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തേ ദേശീയവാദികളായ മുസ്ലീങ്ങള്‍ ഔറംഗസേബിനെ അംഗീകരിക്കുന്നില്ലെന്നും അവര്‍ ഛത്രപതി ശിവാജിയെയാണ് നേതാവായി കാണുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here