‘സംസ്ഥാന കോൺഗ്രസിന് ഫാസിസം എന്താണെന്ന് അറിയില്ല, അവർ ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റൊരാളെ ആക്ഷേപിക്കാൻ’; മൂന്നാം തവണയും കേരളത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രകാശ് കാരാട്ട്

സംസ്ഥാന കോൺഗ്രസിന് ഫാസിസം എന്താണെന്ന് അറിയില്ലന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പാർട്ടി കോ-ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ടിന്റെ പരിഹാസം. അവർ ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റൊരാളെ ആക്ഷേപിക്കാനെന്നും പ്രകാശ് കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

സംസ്ഥാന കോൺഗ്രസിന് ഫാസിസം എന്താണെന്ന് അറിയില്ല, അവർ ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റൊരാളെ ആക്ഷേപിക്കുന്നതിനാണ്. തരം താണ രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസ്. സി പി ഐ എം ശാസ്ത്രീയമായാണ് ഫാസിസത്തെ പഠിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

ALSO READ: ഒടുവിൽ വഴങ്ങി; സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് അനുമതി നൽകി ​ഗവർണർ

മോദി അധികാരത്തിൽ വരും മുൻപ് തന്നെ ബി ജെ പി ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പാർട്ടിയാണ് സി പി ഐ എം എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബി ജെ പി യെ സഹായിക്കുന്നു. ദില്ലിയേയും കേരളത്തിലും കോൺഗ്രസ് മതേതര കക്ഷികളെ എതിർക്കുന്നു. ദില്ലിയിൽ എഎപിയെതോൽപ്പിക്കുകയായിരുന്നു കോൺഗ്രസിൻ്റെ ലക്ഷ്യം. അതിനാൽ അവർ ബി ജെ പി യെ വിട്ട് കളഞ്ഞു. കേരളത്തിൽ കോൺഗ്രസിന് എൽ ഡി എഫിനെ തോൽപ്പിക്കണം. അതിനായി അവർ ഏത് മാർഗ്ഗവും സ്വീകരിക്കും. എസ്ഡിപിഐയുമായുള്ള സഖ്യം അതിൻ്റെ ഭാഗമാണ്. ഇന്ത്യാ സഖ്യം എന്നത് വെറും പേര് മാത്രമാണ്. ഇന്ത്യാ സഖ്യത്തെ കുറിച്ച് പ്രകാശ് കാരാട്ട്.

തെരഞ്ഞെടുപ്പ് അല്ലാത്ത വിഷയങ്ങളിലും ഒരുമിച്ച് പ്രവർത്തിച്ചാലെ ഇന്ത്യാ സഖ്യത്തിന് ഇനി പ്രസക്തിയുള്ളൂ. ഭാവിയിൽ എങ്ങനെ വേണം എന്നത് പുതിയതായി ചർച്ച ചെയ്യണമെന്നും പ്രകാശ് കാരാട്ട്. പ്രാദേശിക പാർട്ടികളെ അംഗീകരിക്കാൻ കോൺഗ്രസ്സ് തയ്യാറാകുന്നില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാം തവണയും കേരളത്തിൽ എൽ ഡി എഫ് വിജയിക്കുമെന്നും സർക്കാരിൻ്റെ പ്രവർത്തന മികവിനെ ജനം അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News