
സ്റ്റാർലിങ്കിന്റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണി ആകുന്നതാണെന്ന് പ്രകാശ് കാരാട്ട്. രാജ്യത്തെ എല്ലാ സുപ്രധാന മാപ്പിങ് വിവരങ്ങളും സ്റ്റാർലിങ്കിന് ലഭ്യമാകുമെന്നും. ഇന്ത്യൻ സുരക്ഷാ വിഭാഗങ്ങളുടെ കയ്യിൽ മാത്രമുള്ള നിർണായക വിവരങ്ങൾ സ്റ്റാർലിങ്കിനാൽ കൈമാറ്റം ചെയ്യപ്പെടുമെന്നും. പദ്ധതിയുടെ യഥാർത്ഥ ഗുണഭോക്താവ് അമേരിക്ക ആയിരിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
അമേരിക്കൻ വിധേയത്വത്താൽ നരേന്ദ്ര മോദി സർക്കാർ നാടിനെ തീറെഴുതികൊടുക്കുകയാണ് സ്റ്റാർലിങ്കിലൂടെ. കഴിഞ്ഞമാസം അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായും മസ്‌കുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഉപഗ്രഹ അധിഷ്‌ഠിത ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് സംബന്ധിച്ചും ചർച്ച നടത്തിയെന്ന് വ്യക്തമാണ്.
Also Read: സ്റ്റാർ ലിങ്ക് കൊണ്ട് നേട്ടം ആർക്ക്? യുക്രൈന് സംഭവിച്ചത് പാഠമാകണം
കൂടാതെ ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഭ്രമണം ചെയ്യുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതുമാണ്. സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നത് പ്രതിരോധ, ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്.
പ്രകൃതി വിഭവങ്ങളുടെ മാപ്പിങ്, കാലാവസ്ഥ, വാണിജ്യമൂല്യമുള്ള വിവരങ്ങൾ, തന്ത്രപ്രധാനമായ സൈനിക പ്രതിരോധ വിവരങ്ങൾ തുടങ്ങിയവയും സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾക്ക് ലഭ്യമാകും. അതിന്റെ ഉദാഹരണമാണ് യുക്രൈൻ. യു.എസ് മിനറല്‍ കരാറില്‍ ഒപ്പുവെക്കാനും യുദ്ധം അവസാനിപ്പിക്കാനും യുക്രൈനിന്റെ മുകളിൽ സമ്മർദം ചെലുത്താൻ യുഎസ് ആയുധമാക്കിയത് സ്റ്റാര്‍ലിങ്ക് ആയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here