‘മോദിയും ബിജെപിയും സംസാരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രത്തെപ്പറ്റി, ജനക്ഷേമം ചര്‍ച്ചചെയ്യുന്നില്ല’: പ്രകാശ് കാരാട്ട്

ജനാധിപത്യം സംരക്ഷിക്കാന്‍ ഉള്ളതാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണെന്നും പ്രതിപക്ഷ ശബ്ദം ഇല്ലാത്ത ഇന്ത്യക്ക് വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

‘ഇത് ജനധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ഉള്ള തെരഞ്ഞെടുപ്പാണ്. നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരേ അവകാശമാണ് ഉള്ളത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒറ്റ മതത്തിനു മാത്രം അവകാശം ഉള്ള രാജ്യമാക്കാനാണ് ബിജെപി ശ്രമം. അതാണ് പൗരത്വനിയമത്തിലൂടെ വെളിവായത്. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനാണ് ആര്‍എസ്എസ് അജണ്ട. മൗലികാവകാശങ്ങളെ ബിജെപി ചവിട്ടിയരക്കുന്നു’- പ്രകാശ് കാരാട്ട് പറഞ്ഞു.

Also Read:   ചരിത്രത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം, അന്താരാഷ്ട്രതലത്തില്‍ അംഗീകാരം; ശൈലജെ ടീച്ചറെ എതിരാളികള്‍ ഭയക്കും, പിന്തുണയുമായി ആയിരങ്ങള്‍

‘ഹിന്ദുത്വ രാഷ്ട്രത്തെ പറ്റിയാണ് മോദിയും ബിജെപിയും സംസാരിക്കുന്നത് ജനങ്ങളുടെ ക്ഷേമം അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല കാരണം ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയി കൊടുത്തിരിക്കുകയാണ്. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം രാജ്യത്ത് ഭീമമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. കോര്‍പ്പറേറ്റുകളും ആര്‍എസ്എസും ചേര്‍ന്നുള്ള സഖ്യസര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. അവിടെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒന്നും ഒരു വിലയും ഇല്ല.’-പ്രകാശ് കാരാട്ട് പറഞ്ഞു.

ബിജെപിയുടെ പ്രകടനപത്രിയില്‍ ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. 10 ലക്ഷത്തോളം ഒഴിവുകള്‍ നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ് ബിജെപിയുടെ പ്രകടന പത്രിക. മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിന്റെ ഏറ്റവും വലിയ ഇരയാണ് കേരളം. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൊണ്ട് വരുമെന്നാണ് ബിജെപി പറയുന്നത്. അത് ഭാവിയില്‍ ഒരു രാജ്യം ഒരു ഭാഷ എന്നാക്കി മാറ്റുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ഇത്തരത്തിലൊക്കെ കേന്ദ്രം കൈയേറ്റം നടത്തുമ്പോഴും ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍
കേരളത്തില്‍ വന്ന് അഴിമതിയെ പറ്റിയാണ് മോദി സംസാരിക്കുന്നത്. ഏറ്റവും വലിയ അഴിമതിക്കാരാണ് മോദിയും ബിജെപിയും. ഇതാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ വെളിപ്പെട്ടത്. ഇ ഡിയെ ഉപയോഗിച്ചാണ് ബിജെപി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണപരിവ് നടത്തുന്നത്
ജനാധിപത്യ ഇന്ത്യ കണ്ട അഴിമതിക്കാരാണ് മോദിയും ബിജെപിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News