സംസ്ഥാനത്തെ കോണ്‍ഗ്രസ് ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റൊരാളെ ആക്ഷേപിക്കാനാണെന്ന് പ്രകാശ് കാരാട്ട്

prakash karat

കേരളത്തിലെ കോണ്‍ഗ്രസിനെതിരെ സി പി ഐ എം. പി ബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. സംസ്ഥാന കോണ്‍ഗ്രസിന് ഫാസിസം എന്താണെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവര്‍ ഫാസിസം എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റൊരാളെ ആക്ഷേപിക്കാനെന്നും പ്രകാശ് കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു.

തരംതാണ രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. സി പി ഐ എം ശാസ്ത്രീയമായാണ് ഫാസിസത്തെ പഠിക്കുന്നത്. മോദി അധികാരത്തില്‍ വരും മുമ്പ് തന്നെ ബി ജെ പി ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പാര്‍ട്ടിയാണ് സി പി ഐ എം. കോണ്‍ഗ്രസ് ബി ജെ പി യെ സഹായിക്കുകയാണ്. ദില്ലിയിലും കേരളത്തിലും കോണ്‍ഗ്രസ് മതേതര കക്ഷികളെ എതിര്‍ക്കുന്നു. ദില്ലിയില്‍ എ എ പിയെ തോല്‍പ്പിക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനാല്‍ അവര്‍ ബി ജെ പിയെ വിട്ടുകളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘കേന്ദ്ര സർക്കാരിന്റേത് ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവി വത്കരിക്കാനുള്ള നീക്കം’; യുജിസി കരട് ഭേദഗതി പിൻവലിക്കണമെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം

കേരളത്തില്‍ കോണ്‍ഗ്രസിന് എല്‍ ഡി എഫിനെ തോല്‍പ്പിക്കണം. അതിനായി അവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. എസ് ഡി പി ഐയുമായുള്ള സഖ്യം അതിന്റെ ഭാഗമാണ്. ഇന്ത്യാ സഖ്യത്തെ കുറിച്ചും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഇന്ത്യാ സഖ്യം പേരിന് മാത്രമാണ്. തെരഞ്ഞെടുപ്പ് അല്ലാത്ത വിഷയങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചാലേ ഇന്ത്യാ സഖ്യത്തിന് ഇനി പ്രസക്തിയുള്ളൂ. ഭാവിയില്‍ എങ്ങനെ വേണം എന്നത് പുതിയതായി ചര്‍ച്ച ചെയ്യണം. പ്രാദേശിക പാര്‍ട്ടികളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാം തവണയും കേരളത്തില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നും തുടര്‍ഭരണം ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News