
ഹിന്ദുത്വ – കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാരെന്നും അവരുടേത് നിയോ ഫിസ്റ്റ് നയങ്ങളാണെന്നും പ്രകാശ് കാരാട്ട്. മധുരയില്‍ നടക്കുന്ന 24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: പൊന്നിനിന്ന് അനക്കമില്ല! സ്വർണം വാങ്ങാൻ പ്ലാനുണ്ടേൽ ഈ വില കൂടി അറിഞ്ഞോ….
മധുര മഹാന്‍മാരായ കമ്യൂണിസ്റ്റുകാര്‍ക്ക് ജന്മം നല്‍കിയ നാടാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിക്ക് നല്‍കിയത് അതുല്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ സിപിഐഎം ശക്തമായ പ്രക്ഷോഭം നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ചങ്ങാത്ത മുതലാളിത്ത നയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’; എറണാകുളത്ത് കോൺഗ്രസ് എം പിമാർക്കെതിരെ പോസ്റ്റർ
Prakash Karat at @4th CPIM Party Congress in Madura

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

