സിപിഐഎമ്മിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ട; വി ഡി സതീശന് മറുപടിയുമായി പ്രകാശ് കാരാട്ട്

ബിജെപിക്കെതിരായ സിപിഐഎമ്മിന്റെ പോരാട്ടത്തിന് കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. നിയോ ഫാസിസത്തിൽ നിന്ന് പൂർണ്ണ ഫാസിസത്തിലേക്ക് ഇന്ത്യയെ കൊണ്ട് പോകാനുള്ള നീക്കത്തെ ശക്തമായി ചെറുക്കണമെന്നും സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രകാശ് കാരാട്ട് കൊല്ലത്ത് പറഞ്ഞു. വി ഡി സതീശന് മറുപടിയായാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.

Also read: ‘സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈര്യുധ്യം ശക്തിപ്പെടുന്നു, അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ല’: പ്രകാശ് കാരാട്ട്

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ സിപിഐഎം വെള്ളം ചേർക്കുന്നു എന്ന മട്ടിൽ വ്യാപക പ്രചാരണം നടത്തുന്ന കോൺഗ്രസിന് ശക്തമായ മറുപടിയാണ് പ്രകാശ് കാരാട്ട് നൽകിയത്. ഹിന്ദുത്വ, സാമ്പത്തിക ശക്തികൾക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത്, ക്രമേണ പൂർണ്ണ ഫാസിസത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ആർ എസ് എസിന്റെ ശ്രമം. ഇതിനെതിരായ പോരാട്ടത്തിൽ സി പി ഐ എം എപ്പോഴും മുൻനിരയിൽ ഉണ്ടാകും. ഇടതു ശക്തികളുടെ ശക്തിയുള്ള കൂട്ടായ്മയും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ഉണ്ടാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News