
സി എം ആര്‍ എല്‍ – എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രകാശ് കാരാട്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യത്തിന് വേണ്ടി എസ് എഫ് ഐ ഒ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു
പാര്‍ട്ടി കോണ്‍ഗ്രസ് നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രതിചേര്‍ക്കാനുള്ള എസ് എഫ് ഐ ഒയുടെ തീരുമാനം സി പി ഐ എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എസ് എഫ് ഐ ഒയിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു
എസ് എഫ് ഐ ഒയുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിഎച്ച്ആര്‍എല്‍ ഫയല്‍ ചെയ്ത കേസ് ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധി പറയുന്നതിന് മുമ്പ് വീണയെ പ്രതിചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
എസ് എന്‍ സി ലാവ്‌ലിന്‍, സ്വര്‍ണ്ണക്കടത്ത് എന്നിങ്ങനെ സിപിഐഎമ്മിന് എതിരെ കൊണ്ടുവന്ന വ്യാജ ആരോപണങ്ങളുടെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ് എഫ് ഐ ഒ യുടെ നടപടിയെന്നും സിപിഐഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here