
ബി ജെ പിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയായി കോൺഗ്രസ് പാർട്ടി മാറിയെന്ന് പ്രകാശ് കാരാട്ട്. ആസാമിൽ ബിജെപിക്കായി മത്സരിക്കുന്നത് പഴയ കോൺഗ്രസ് നേതാക്കളാണെന്നും കാരാട്ട് പറഞ്ഞു. പ്രചാരണത്തിന് ആവേശം പകർന്നുകൊണ്ട് കോട്ടയം ജില്ലയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
ബിജെപിക്ക് നേതാക്കളെ നൽകുന്ന വിതരണകേന്ദ്രമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ നിലവിലുള്ള ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ കോൺഗ്രസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള നാലുപേർ കോൺഗ്രസ് നേതാക്കളാണ്. പിസിസി പ്രസിഡന്റ്, തെരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് ബിജെപിയിൽ ചേർന്നത്.
Also read: ‘ഞങ്ങൾക്കും കേരളത്തെപ്പോലെയാകണം, കേരളം എല്ലാക്കാര്യത്തിലും ബിഹാറിന് മാതൃക’; തേജസ്വി യാദവ്
പുതുപ്പള്ളി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എം രാധാകൃഷ്ണനായും, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിളിനായും, കോട്ടയത്ത് കെ അനിൽകുമാറിനായും സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് കാരാട്ട് പങ്കെടുത്തത്. കോട്ടയത്തെ പൊതുയോഗത്തിൽ കാരാട്ട് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സ്ഥാനാർത്ഥി കെ അനിൽകുമാർ ആയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗത്തിൽ എൽഡിഎഫ് നേതാക്കളും പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

