ബിജെപിക്ക് കീഴടങ്ങുന്ന കോൺഗ്രസിനെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാണുന്നത്: പ്രകാശ് കാരാട്ട്

ബിജെപിക്ക് കീഴടങ്ങുന്ന കോൺഗ്രസിനെയാണ്‌ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കാണുന്നതെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഭയമാണ്. ചാലക്കുടി ലോക്‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ സി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥമുള്ള പൊതുയോഗം നെടുമ്പാശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നെടുമ്പാശ്ശേരിയിൽ നടന്ന പൊതുസമ്മേളനത്തിൽ ഉന്നയിച്ചത്. ബിജെപിയെ നേരിടാൻ കോൺഗ്രസിന് ഭയമാണെന്നും അതിനുള്ള ശക്തി കോൺഗ്രസിന്‌ നഷ്ടമായെന്നും കാരാട്ട് പറഞ്ഞു.

Also Read: ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള പരിശോധന; കെജ്‌രിവാളിന്റെ ഹർജി ദില്ലി റൗസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം എന്നിവയെ മോദി സർക്കാർ കടന്നാക്രമിച്ചു. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നു. ഇത്‌ രാജ്യത്ത് മുഴുവൻ വ്യാപിപ്പിക്കാനാണ്‌ ശ്രമം. തൃശൂരിൽ നാലുതവണ വന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചില്ല. സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്‌ കേന്ദ്ര സർക്കാർ. ഇതിന്റെ ഏറ്റവും വലിയ ഇരയാണ്‌ കേരളം. കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം തടഞ്ഞുവെന്നും വികസന, ക്ഷേമ പ്രവർത്തനം തടയാൻ ഗവർണറെ ഉപയോഗിച്ചതായും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

Also Read: ‘ലീഗിന്റെ വോട്ട് മതി പച്ചക്കൊടി വേണ്ട, ഇതെന്ത് നിലപാടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിൽ ബിജെപി വർഗീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്നു. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെയുള്ള മുന്നണിപ്പോരാളിയാണ്‌ കേരളം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം രംഗത്തുവന്നും പ്രമേയം പാസാക്കിയതും കേരള സർക്കാരാണ്‌. അതേസമയം, പൗരത്വ നിയമഭേദഗതിയെ കോൺഗ്രസിന്റെ പ്രകടനപത്രിയിൽ പോലും ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ ഇതിനെതിരെ യുഡിഎഫ്‌ എംപിമാർ ശബ്ദിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർധിപ്പിക്കണമെന്നും പ്രകാശ് കാരാട്ട്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys