
അനന്തുകൃഷ്ണനുമായി അടുത്ത ബന്ധമില്ലെന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റിന്‍റെ വാദം കളവ്. ജെ പ്രമീളാ ദേവിയും അനന്തക്യഷ്ണനും ചേര്‍ന്ന് കമ്പനി രൂപീകരിച്ചതിന്‍റെ രേഖകള്‍ പുറത്ത്. ഗുഡ് ലിവിംഗ് പ്രോട്ടോക്കോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഒരുമിച്ച് തുടങ്ങിയത്. 2019 ഡിസംബര്‍ 20ന് കമ്പനി രജിസ്റ്റര്‍ ചെയ്തു. 2021 മാര്‍ച്ച് 10 വരെ പ്രമീളാ ദേവി ഡയറക്ടറായി തുടര്‍ന്നു. പ്രമീളാ ദേവീ രാജി വെച്ച ദിവസം മകള്‍ പ്രമീള ലക്ഷ്മിയെ പകരം ഡയറക്ടറാക്കി.
കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമാക്കിയായിരുന്നു കമ്പനിയുടെ രൂപീകരണം. അനന്തുകൃഷ്ണനും, പ്രമീള ലക്ഷ്മിക്കും പുറമെ അമ്പാട്ട് മുകുന്ദന്‍, ശോഭന എന്നീ ഡയറക്ടര്‍മാര്‍ കൂടി കമ്പനിക്ക് നിലവിലുണ്ട്. ത്യശൂര്‍ സ്വദേശിയായ അമ്പാട്ട് മുകുന്ദന്‍ എന്ന ഡയറക്ടര്‍ പ്രമീള ദേവി വഴി കമ്പനിയുടെ ഭാഗമായതാണ്. പൊതു പരിപാടിയില്‍ കണ്ട പരിചയമേ അനന്തു കൃഷ്ണനുമായുള്ളൂ എന്നായിരുന്നു പ്രമീളാ ദേവിയുടെ വാദം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here