‘അയാൾ കവിതയെഴുതുകയാണ്’, ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലെന്ന് പ്രണവ് മോഹൻലാൽ; കവർ ചിത്രം പുറത്ത്

നിറയെ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന നടൻ പ്രണവ് മോഹൻലാൽ ഒരു എഴുത്തുകാരൻ കൂടിയാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ആദ്യ കവിത പുസ്തകത്തിന്റെ പണിപ്പുരയിലാണ് താനെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പ്രണവ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പ്രണവിന്റെ ഈ കവിത സമാഹാരത്തിന്റെ വാർത്തയാണ്.

ALSO READ: ‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

പുസ്തകത്തിന്റെ കവര്‍ പേജിന്റെ സൂചനനല്‍കുന്ന ചിത്രത്തോടൊപ്പമാണ് ‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന് ഇൻസ്റ്റഗ്രാമിൽ പ്രണവ് കുറിച്ചത്. ‘ലൈക്ക് ഡിസേര്‍ട്ട് ഡ്യൂൺ'( Like Desert Dune) എന്ന പേരും താരം ഇതിനോടൊപ്പം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

പ്രണവിന്റെ സഹോദരി വിസ്‌മയ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ‘ഗ്രൈൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്’, എന്ന കവിത സമാഹാരം പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ എന്ന പേരിൽ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News